(www.kl14onlinenews.com)
(Jun-03-2023)
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക നേതാക്കൾ. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ബൂട്ടോ സർദാരി ട്വീറ്റ് ചെയ്തു. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയും ദുഖം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇമ്മാനുവൽ മാക്രോൺ അടക്കമുളള ലോകനേതാക്കളും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അഫ്ഗാൻ, നേപ്പാൾ, തുർക്കി അടക്കമുളള രാജ്യങ്ങളും അനുശോചനം അറിയിച്ചു.
1995നുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടമാണ് ഇന്നലെ ഒഡീഷയിലെ ബാലേശ്വറിലെ ബഹനാഗയിൽ ഉണ്ടായത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 261 പേരാണ് അപകടത്തിൽ മരിച്ചത്.
Post a Comment