ലൈഫ് പദ്ധതിയില്‍ പേരില്ല; കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്

(www.kl14onlinenews.com)
(Jun-21-2023)

ലൈഫ് പദ്ധതിയില്‍ പേരില്ല; കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്
മലപ്പുറം: ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായി കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post