(www.kl14onlinenews.com)
(Jun-19-2023)
ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ റോഡ് കൈയേറി സ്വകാര്യ വ്യക്തി കവാടം പണിതു;
മേൽപറമ്പ: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 14 ആം വാർഡിൽപ്പെട്ട മരബയൽ എന്ന ദിക്കിൽ കേവലം മൂന്ന് മീറ്റർ മാത്രം വീതിയുള്ള റോഡിൽ നിന്നും സ്ലൈഡിംഗ് ഗേറ്റ് നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും, വില്ലേജ് ഓഫിസർ ക്കും 40 ദിവസം മുമ്പ് പരാതി നൽകുകയും രണ്ട് വകുപ്പ് തല ഉദ്യോഗസ്ഥന്മാർ സ്ഥലം സന്ദർശിച്ച് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി സ്റ്റോഫ് മെമ്മോ നൽകിയെങ്കിലും, ഇപ്പോർ പഞ്ചായത്ത് സെക്രട്ടറി നാട്ടുകാരിൽ നിന്നും പരാതിയില്ലെന്ന് എഴുതി നൽകിയാൽ അനധികൃത നിർമ്മാണം നടത്താൻ അനുവാദം നൽകിയതായി കൈയേറ്റക്കാരൻ അയൽവാസികളോട് പറയുകയും പരാതിയില്ലെന്ന കുറിപ്പിൽ ഒപ്പിട്ട് നൽകണമെന്ന അപേക്ഷയുമായി ചിലരെ സമീപിക്കുകയും ചെയ്തത് നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ് , ഏറെ വീതി കുറഞ്ഞ റോഡിലേക്ക് ഗെയ്റ്റ് തള്ളി വെക്കുക വഴി വൻ അപകട സാദ്ധ്യത കൂടി കണക്കിലെടുത്ത് നടപടിയെടുക്കേണ്ട പഞ്ചായത്ത് അധികൃതർ അനധികൃത നിർമ്മാണത്തിന് കൂട്ട് നിൽക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറയുന്നു.
Post a Comment