അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാഅമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മകൾ പൊലീസിൽ കീഴടങ്ങി!

(www.kl14onlinenews.com)
(Jun-13-2023)

അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മകൾ പൊലീസിൽ കീഴടങ്ങി!
ബെംളൂരുവില്‍ 39 കാരിയായ ഫിസിയോതെറാപ്പിസ്റ്റ് അമ്മയെ കൊലപ്പെടുത്തി. കൊലപാതക ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി കീഴടങ്ങി. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.

വിവാഹിതയായ യുവതി അമ്മയ്ക്കും ഭര്‍തൃമാതാവിനുമൊപ്പം ഫ്‌ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇവരും അമ്മയും തമ്മില്‍ വഴക്ക് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാക്‌പോര് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃമാതാവ് വീട്ടിലുണ്ടായിരുന്നുവെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല.

മൃതദേഹവുമായി സ്‌റ്റേഷനിലെത്തിയ യുവതി താന്‍ ഫിസിയോതെറാപ്പിസ്റ്റാണെന്നും അമ്മയ വഴക്കിനെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നും പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. താന്‍ ഓടിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് മൃതദേഹം സ്യൂട്ട്‌കേസിലാക്കി സ്റ്റേഷനിലെത്തിച്ചതെന്നും യുവതി പറഞ്ഞു. ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Post a Comment

Previous Post Next Post