ഹൈദരാബാദ് സ്വദേശിനിയെ യുകെയിൽ ബ്രസീലിയൻ യുവാവ് കുത്തിക്കൊന്നു

(www.kl14onlinenews.com)
(Jun-14-2023)

ഹൈദരാബാദ് സ്വദേശിനിയെ യുകെയിൽ ബ്രസീലിയൻ യുവാവ് കുത്തിക്കൊന്നു
യുകെയിൽ വിദ്യാർത്ഥിനിയായ ഹൈദരാബാദ് സ്വദേശിനിയെ ലണ്ടനിലെ താമസസ്ഥലത്ത് വെച്ച് ബ്രസീലിയൻ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിലെ ചമ്പപ്പേട്ടിൽ നിന്നുള്ള കോന്തം തേജസ്വിനി റെഡ്ഡി(27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ വെംബ്ലിയിലെ നീൽഡ് ക്രസന്റിലെ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ സുഹൃത്തുക്കളോടൊപ്പം താമസിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് പ്രതി തേജസ്വിനിയെയും റൂംമേറ്റിനെയും കത്തികൊണ്ട് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

തേജസ്വിനി മരണത്തിന് കീഴടങ്ങിയപ്പോൾ, 28 കാരനായ സുഹൃത്തിന് നിസാര പരിക്കുകളൊടെ രക്ഷപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുന്നതിനായി ബ്രസീലിയൻ പൗരനായ കെവൻ അന്റോണിയോ ലോറൻകോ ഡി മൊറൈസിന്റെ ചിത്രം മെട്രോപൊളിറ്റൻ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് വെംബ്ലിയിലെ നീൽഡ് ക്രസന്റിന്റെ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള ഹാരോയിൽ നിന്നാണ് 23 കാരനായ യുവാവ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

''രണ്ട് സ്ത്രീകൾക്ക് കുത്തേറ്റു. അടിയന്തരിമായി ചികിത്സ നല്കാൻ ശ്രമിച്ചെങ്കിലും, 27 കാരിയായ യുവതി സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരയുടെ അടുത്ത ബന്ധുക്കളെ ഇതുവരെ അറിയിച്ചിട്ടില്ല," പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം പോലീസ് ഇരയുടെ ഐഡന്റിറ്റി ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഹൈദരാബാദിലെ ഹയത്‌നഗർ പ്രദേശത്ത് താമസിക്കുന്ന തേജസ്വിനി ഫ്‌ളാറ്റിൽ വച്ച് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. "ഇന്ന് രാവിലെയാണ് സംഭവത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. അവൾ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു," തേജസ്വിനിയുടെ അച്ഛൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

മാസ്റ്റർ ഓഫ് സയൻസ് കോഴ്‌സ് പൂർത്തിയാക്കുന്നതിനായി തേജസ്വിനി മൂന്ന് വർഷം മുമ്പാണ് ലണ്ടനിലേക്ക് പോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈദരാബാദിൽ എത്തിയ തേജസ്വിനി സെപ്റ്റംബറിൽ ലണ്ടനിലേക്ക് തിരിച്ചുപോയതായി പിതാവ് അറിയിച്ചു. ഈ വർഷം മെയ് മാസത്തിൽ അവൾ ഹൈദരാബാദിലേക്ക് വരേണ്ടതായിരുന്നു, "ഞങ്ങൾ അവളുടെ വിവാഹംനടത്താൻ തീരുമാനിച്ചിരുന്നു'. താൽക്കാലിക ജോലിയിൽ നിന്ന് രാജിവച്ച് തിരികെ വരാമെന്ന് അവൾ പറഞ്ഞു''.അച്ഛൻ പറഞ്ഞു

അതേസമയം, യുകെയിൽ നിന്ന് ഹൈദരാബാദിലേക്ക് മൃതദേഹം കൊണ്ടുവരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അമ്മാവൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Post a Comment

أحدث أقدم