ഖായിദെമില്ലത്ത് സെന്റർ; ഉദുമ നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ക്യാമ്പയിൻ ശക്തമാക്കും 2023

ഖായിദെമില്ലത്ത് സെന്റർ; ഉദുമ നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ക്യാമ്പയിൻ ശക്തമാക്കും

പള്ളിക്കര: രാഷ്ട്രീയ ചരിത്രത്തിൽ സുകൃതമാവുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖായിദെമില്ലത്ത് സെന്റർ ഒരുക്കുന്നതിന് പൂർണ്ണ പിന്തുണ അർപ്പിച്ച് ജൂലൈ 1 മുതൽ 31 വരെയുള്ള ഫണ്ട് ശേഖരണ ക്യാമ്പിൻ വൻ വിജയമാക്കാൻ ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ, മേൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. ജൂൺ 30 ന് മുമ്പായി പഞ്ചായത്ത്, വാർഡ് യോഗങ്ങൾ പൂർത്തീകരിക്കും ജൂലൈ 1 മുതൽ ഹൗസ് ക്യാമ്പയിന്റെ ഭാഗമായി സ്ക്ക്വാഡ് പ്രവർത്തനങ്ങൾ ആരംഭിക്കും.
ബേക്കൽഫോർട്ട് ഓക്സ് റെസിഡൻസിയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കല്ലട്ര അബ്ദുൽ കാദർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.ജി.സി.ബഷീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.ബി. ഷാഫി, നിയോജക മണ്ഡലം ഭാരവാഹികളായ ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, അബ്ദുല്ല കുഞ്ഞി കീഴൂർ, സോളാർ കുഞ്ഞഹമ്മദ് ഹാജി, സി.എച്ച്. അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, ഖാദർ കാത്തിം, മുഹമ്മദ് കുഞ്ഞി പെരുമ്പള, ബി.എം. അബൂബക്കർ, പഞ്ചായത്ത് നേതാക്കളായ അബ്ദുൽ കാദർ കളനാട്, ടി.ഡി. കബീർ, സിദ്ധീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി,   കെ.ബി.എം ഷരീഫ് കാപ്പിൽ,  എം.എച്ച്. മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ബോവിക്കാനം,  സി.എച്ച്. അഷ്റഫ് ഹാജി,  കെ.പി. സിറാജ് പള്ളങ്കോട്, മുഹമ്മദ് കുട്ടി മാസ്റ്റർ, ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ,  ടി.പി. കുഞ്ഞബ്ദുല്ല, ബഷീർ പള്ളങ്കോട്,  പി.എ. അബൂബക്കർ ഹാജി, തൊട്ടി സാലിഹ് ഹാജി,  എം.എസ്. ഷുക്കൂർ, പോഷക സംഘടന നേതാക്കളായ എം.ബി. ഷാനവാസ്, റൗഫ് ബാവിക്കര, കാദർ ആലൂർ, ആയിഷ സഹദുള്ള, അനീസ മൻസൂർ മല്ലത്ത്, അൽത്താഫ് പൊവ്വൽ, അഹമ്മദലി മൂടംവയൽ, അബ്ബാസ് ബെന്താട്,  എ.പി. ഹസൈനാർ, രമേശൻ മുതലപ്പാറ പ്രസംഗിച്ചു.
 പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ടായിരുന്ന എരോൽ മുഹമ്മദ് കുഞ്ഞി യുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Post a Comment

Previous Post Next Post