(www.kl14onlinenews.com)
(June-23-2023)
മൊഗ്രാൽപുത്തൂർ:
വ്യാജ രേഖ ചമച്ച് കുടുംബശ്രീ വായ്പ തട്ടിപ്പിന് ശ്രമിച്ച ബിജെപി കാസറഗോഡ് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സനുമായ ശ്രീമതി പ്രമീള മജലിനെതിരെവ്യാജ രേഖ ചമ്മച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് വനിതാ ലീഗ് നേതാക്കൾ പറഞ്ഞു വനിതാ പൊതു പ്രവർത്തകർക്ക് മുഴുവൻ അപമാനമായ പ്രമീള മജലിനെ രക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പോലീസ് നടപടി അപമാനകരം
ഇത്അംഗീകരിക്കാൻ കഴിയില്ല!എഫ് ഐ ആർ ൽ പ്രതിപട്ടികയിലുള്ള അനാമികയെ ഇത് വരെയായും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല കുറ്റം ചെയ്തവരെ ശിക്ഷിക്കേണ്ട പോലീസ് ഏതെങ്കിലും പഴുത് നോക്കി അവരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്,
വ്യാജ രേഖ ചമ്മച്ചതിലെ മുഖ്യ പങ്കാളിയായ
പ്രമീള മജലിനെ ഉടൻ പ്രതി പട്ടികയിൽ ഉൾപ്പെടുത്തണം, ഇവരെ രക്ഷിക്കുന്ന നിലപാട് പോലീസ് തുടർന്നാൽ വനിതാ ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് വനിതാ ലീഗ് ജില്ലാ ജോയിൻ സെക്രട്ടറി നജ്മ കാദർ കടവത്ത്, മണ്ഡലം ട്രഷറർ ആയിഷ ഇക്ബാൽ കുന്നിൽ, മണ്ഡലം ജോയിൻ സെക്രട്ടറി റംല മഹമൂദ് കുളങ്കര, പഞ്ചായത്ത് ഭാരവാഹികളായ ആയിഷ അബ്ദുൽ റഹ്മാൻ കല്ലങ്കൈ, നജ്മ ചൗക്കി, സുഹറ കരീം ചൗക്കി, എന്നിവർ അറിയിച്ചു.
إرسال تعليق