(www.kl14onlinenews.com)
(Jun-14-2023)
ചന്ദ്രഗിരി എൽ പി സ്കൂൾ അദ്ധ്യാപകൻ സാജൻ മാഷിന്
മേൽപറമ്പ: കഴിഞ്ഞ ആറ് വർഷകാലം സ്തുതിഹർമായ രീതിയിൽ വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും സ്നേഹാദരവുകൾ പിടിച്ച് വാങ്ങിയ സാജൻ മാഷ് ചന്ദ്രഗിരി ഗവ: എൽ പി സ്കൂളിൽ നിന്നും പടിയിറങ്ങി.
കഴിഞ്ഞ ആറ് വർഷം കൊണ്ട് ഒരു അദ്ധ്യാപകന് ഒരു സ്കൂളിന് ചെയ്യാൻ കഴിയുന്നതിലധികം കാര്യങ്ങൾ ചെയ്യുകയും, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും, പഠന നിലവാരം ഉയർത്തുന്നതിലും വഹിച്ച പങ്ക് അവിസ്മരിക്കാനാവാത്തിടത്തോളം വിലപ്പെട്ടതാണെന്ന് പി.ടി.എ., എസ് എം എസി , സ്റ്റാഫ് കൗൺസിലും സംയുക്തമായി നൽകിയ യോഗത്തിൽ വിലയിരുത്തുകയുണ്ടായി.
അശോകൻ പി.കെ. അദ്ധ്യക്ഷത വഹിച്ചു.
യാത്രയയപ്പ് യോഗം വാർഡ് മെമ്പർ അബ്ദുൽ കലാം സഹദുല്ലാഹ് ഉദ്ഘാടനം ചെയ്തു. എം.എം. ഹംസ
സൈഫുദ്ദീൻ കെ. മാക്കോട്, സലാം കൈനോത്ത്, ഫൈസൽ, അബ്ബാസ്, എന്നിവർ സംസാരിച്ചു.
സാജൻ മാഷ് മറുപടി പ്രസംഗം നടത്തി.ഹെഡ് മാസ്റ്റർ ഹേമന്ദ് , സ്വാഗതമാശംസിച്ചു സ്റ്റാഫ് സെക്രട്ടറി സീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
إرسال تعليق