ആര്യോഗ്യ കേരളത്തിന് അപമാനം; ജനറൽ ആശുപത്രി ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല; എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്

(www.kl14onlinenews.com)
(Jun-16-2023)

ആര്യോഗ്യ കേരളത്തിന് അപമാനം; ജനറൽ ആശുപത്രി ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല; എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്
കാസർകോട്:
കാസർകോട് ജനറൽ ആശുപത്രിയിൽ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്. ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പുതിയ ലിഫ്റ്റിന്റെ നിർമാണത്തിൽ മെല്ലെപ്പോക്കെന്നും പരാതിയുണ്ട്.

ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ സബ്‌ ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്. മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അഞ്ച്, ആറ് നിലകളിലാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി തുടങ്ങി പ്രധാന വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്.

എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്..

കാസർകോട്, മാസങ്ങളായി പ്രവർത്തിക്കാത്ത കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേക്ക് ഇറങ്ങുന്നു. ലിഫ്റ്റ് തകരാറ് സംഭവിച്ച ഉടനെ തന്നെ കൂട്ടായ്മ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് അത്യധികം ഖേദകരമാണെന്നും മൃതശരീരം പോലും ചുമന്നു കൊണ്ട് വരേണ്ട ദയനീയ അവസ്ഥ അപലപനീയമാണെന്നും ഉടനടി വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് ത്വരിത നടപടി സ്വീകരിക്കാത്ത പക്ഷം ബഹുജന മാർച്ച് അടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കാൻ കൂട്ടായ്മ മുന്നോട്ട് വരുമെന്നും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post