(www.kl14onlinenews.com)
(Jun-21-2023)
നീലേശ്വരം: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കേരളാ അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. നഗരസഭാ കൗൺസിലർ ഇ.ഷജീർ ഉപഹാരം നൽകി.
യോഗത്തിൽ പ്രസിഡന്റ് മോഹൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി.ദിനേശൻ, കെ.വി. സുനിൽ രാജ്, ടി.സി സതീശൻ, പി.വി സത്യൻ, കെ. രാജൻ, ഇ.കുഞ്ഞബ്ദുള്ള, കെ.വിജേഷ്, ടി.കെ ഷിജു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബാബു കരിങ്ങാട്ട് സ്വാഗതവും ട്രഷറർ കെ. മനോജ് നന്ദിയും പറഞ്ഞു.
Post a Comment