സൗദിയുടെ പുതിയ 'റിയാദ് എയർ വിമാനം' ഇന്ന് റിയാദിന് മുകളിലൂടെ പറക്കും

(www.kl14onlinenews.com)
(Jun-12-2023)

സൗദിയുടെ പുതിയ 'റിയാദ് എയർ വിമാനം' ഇന്ന് റിയാദിന് മുകളിലൂടെ പറക്കും
റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനം ഇന്ന് (തിങ്കൾ) റിയാദിന് മുകളിലൂടെ പറക്കും. വിമാനം താഴ്ന്നാകും പറക്കുക. ഈ കാഴ്ച കാണാൻ സ്വദേശികളോടും വിദേശികളോടും റിയാദ് എയർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ചരിത്ര നിമിഷത്തിനു സാക്ഷികളാകാനാണ് കമ്പനി ജനങ്ങളോട് ആഹ്വാനം ചെയ്തത്.

പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങളെ അറിയാക്കാനാണ് ആദ്യ പറക്കലിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. വയലറ്റ് നിറത്തിൽ അണിയിച്ചൊരുക്കിയ റിയാദ് എയറിന്റെ ആദ്യ വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനുവേണ്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചതാണ് റിയാദ് എയര്‍. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വിമാന കമ്പനി ആരംഭിച്ചിരിക്കുന്നത്. റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയർ ലോകത്തെ നൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Post a Comment

أحدث أقدم