(www.kl14onlinenews.com)
(Jun-19-2023)
ചൗക്കി: ചൗക്കി അക്ഷയ സെന്റർ ഉടമയും സാമൂഹ്യ പ്രവർത്തകനുമായ ഹനീഫ് മൂപ നിര്യാതനായി. 65 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ രാത്രി പോലും എല്ലാമേഖലകളിലും സജീവമായിരുന്നു. നല്ലൊരു പരോപകാരിയും കാരുണ്യ പ്രവർത്തകനുമായിരുന്നു. വലിയ കുടുംബാംഗവും നല്ലൊരു സൗഹൃദ ബന്ധങ്ങൾക്ക് ഉടമയുമായിരുന്നു. അദ്ധേഹത്തിൻ്റെ മരണവാർത്ത വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഭാര്യ സുബൈദ, മക്കൾ : ഷാഹിസ്താ, സദാഫ്, ശഹബാസ്, നിദ,
മരുമക്കൾ അബ്ദു നീലേശ്വരം, തൗജീൽ, സഹോദരങ്ങൾ:
അസ്മാബി അബ്ദുള്ള
ഖാസിം മൂപ, ബഷീർ മൂപ.
ചൗക്കി കുന്നിൽ രിഫാഇയാ മസ്ജിദിൽ ളുഹറിന് ശേഷം കബറടക്കും.
إرسال تعليق