(www.kl14onlinenews.com)
(June-29-2023)
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഫയര്‍സ്റ്റേഷന്‍ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് സ്വദേശിനി നിഫിത (29) ആണ് മരിച്ചത്. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഫയര്‍ സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായിരുന്നു നിഫിത. സംഭവ ദിവസം രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയിരുന്നു. എന്നാല്‍ സുഖമില്ലാത്ത കാരണത്താല്‍ നേരത്തെ വീട്ടില്‍ പോയി. നിഫിത വീട്ടിലെത്തിയെന്ന വിശ്വാസത്തിലായിരുന്നു സഹപ്രവര്‍ത്തകര്‍. എന്നാല്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും യുവതി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
إرسال تعليق