ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു

(www.kl14onlinenews.com)
(Jun-12-2023)

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു
പത്തംനംതിട്ട: ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു. പത്തംനംതിട്ടയിൽ നാരങ്ങാനത്താണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ട്രാൻസ്ഫോർമറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന്, നടത്തിയ പരിശോധനയിൽ ഇതു ചത്തെന്നു വ്യക്തമായി. നാട്ടുകാർ റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. 2018ലെ പ്രളയത്തിനുശേഷം നാരങ്ങാനം, പത്തനംതിട്ട മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായതായി നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post