(www.kl14onlinenews.com)
(Jun-13-2023)
കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് തെരുവ് നായശല്യം രൂക്ഷമാകുന്നു; അധികൃതർ നടപടി സ്വീകരിക്കണം: ടിപ്പുസുൽത്താൻ യൂത്ത് വിങ്
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തുന്ന ജനങ്ങളുടെ ജീവനു ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷമാകുന്നു ഹോസ്പിറ്റലിലേക്ക് എത്തുന്ന ആളുകൾക്ക് പിന്നാലെ ഓടുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ് രാത്രികാലങ്ങളിലാണ് കൂടുതൽ ഭീഷണി സൃഷ്ടി ക്കുന്നത് ബൈക്കുകൾക്കും വാഹനങ്ങൾക്കും പിന്നാലെ ഓടുകയും അപകടങ്ങൾ വരുത്തിവെക്കുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്പിറ്റലിലെത്തിയ രോഗിയോടൊപ്പം ഉള്ള ആളുകൾക്ക് നേരെ തെരുവ് നായയയുടെ അക്രമം ഉണ്ടായിരുന്നു
ഡോക്ടറെ കണ്ട് രക്ത പരിശോധന ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് കൂടുതലും നായയുടെ അക്രമങ്ങളും ഉണ്ടാകുന്നത് ഇതിനെതിരെ പലവട്ടം അധികാരികൾക്ക് പരാതികൾ നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു യോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു അസ്ലം അണങ്കൂർ
ശരീഫ് മല്ലം
അലി മേൽപറമ്പ്
റിസാൻ ദേളി പള്ളു
അണങ്കൂർ എന്നിവർ സംസാരിച്ചു മനസ് പാലിച്ചിയടുക്കം സ്വാഗതവും
കുഞ്ഞാമത് മാങ്ങാട് നന്ദിയും പറഞ്ഞു
إرسال تعليق