(www.kl14onlinenews.com)
(Jun-20-2023)
അൽ ഐൻ: കെഎംസിസി അൽ ഐൻ കാസർകോട് ജില്ലാ ഘടകം കാസർകോട് ഫെസ്റ്റ് കുടുംബ സംഗമം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി മുഖ്യാതിഥിയായിരുന്നു.ദഫ്മുട്ട്, കൈമുട്ടി പാട്ട് എന്നിവ അരങ്ങേറി. മുതിർന്ന കെഎംസിസി നേതാവ് അഷ്റഫ് പള്ളിക്കണ്ടം ഉദ് ഘാടനം ചെയ്തു. പ്രസിഡന്‍റ് ഖാലിദ് പാഷ അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങൾ ബാ അലവി പ്രാർത്ഥന നടത്തി. ഉപദേശക സമതി ചെയർമാൻ ഇഖ്ബാൽ പരപ്പ, ഷിഹാബുദ്ദീൻ തങ്ങൾ, ഹാഷിം കോയ തങ്ങൾ , ജനറൽ സെക്രട്ടറി നാസർ വലിയപറമ്പ, ജില്ലാ ട്രഷറർ എ.സി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
Post a Comment