ബീച്ചില്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; രണ്ട് കുട്ടികളെ കാണാതായി 2023

(www.kl14onlinenews.com)
(Jun-04-2023)

ബീച്ചില്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; രണ്ട് കുട്ടികളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ (18), ആദിൽ ഹസ്സൻ (16) എന്നിവരെയാണ് കാണാതായത്. ബീച്ചിൽ പന്തുകളിച്ച ശേഷം കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപെട്ടത്. ഒരാളെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തന്നെ രക്ഷപ്പെടുത്തി. രണ്ട് പേരെ ശക്തമായ തിരയിൽപെട്ട് കാണാതാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉൾക്കടലിൽ മഴ ശക്തമായത് കൊണ്ട് കടൽ പതിവിൽകൂടുതൽ പ്രക്ഷുബ്ദമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Post a Comment

Previous Post Next Post