മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ തലപ്പാവ് ധരിച്ച് എ.എ റഹീം; വ്യാജ വീഡിയോ ഉള്‍പ്പെടുത്തി എഫ്ബി പോസ്റ്റ്‌; യുവാവ് അറസ്റ്റില്‍

(www.kl14onlinenews.com)
(Jun-17-2023)

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ തലപ്പാവ് ധരിച്ച് എ.എ റഹീം; വ്യാജ വീഡിയോ ഉള്‍പ്പെടുത്തി എഫ്ബി പോസ്റ്റ്‌; യുവാവ് അറസ്റ്റില്‍
എ.എ. റഹീം എം.പിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശി അനീഷാണ് പോലീസിന്റെ പിടിയിലായത്. കോട്ട മണിമന്ദിരത്തില്‍ അനീഷിനെ വീട്ടിലെത്തിയ പോലീസ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എ.എ.റഹീം എംപി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തില്‍ തലപ്പാവ് ധരിച്ചിരിക്കുന്ന വ്യാജ വീഡിയോയാണ് അനീഷ് കോട്ട എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇയാള്‍ പങ്കുവെച്ചത്. ചെറുത്തുരുത്തിയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. മുമ്പ് വിദേശത്ത് ജോലി ചെയ്തു വരികയായിരുന്ന 33-കാരനായ അനീഷ് നാട്ടില്‍ അറിയപ്പെടുന്ന ബി.ജെ.പി. പ്രവര്‍ത്തകനാണ്‌
വീഡിയോ നിരവധിപേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ.എ. റഹീം എം.പി. പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ചെറുത്തുരുത്തി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Post a Comment

أحدث أقدم