(www.kl14onlinenews.com)
(Jun-15-2023)
സംസ്ഥാനത്ത് കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമം പിൻവലിക്കാനുള്ള തീരുമാനം കർണാടക മന്ത്രിസഭ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 'വശീകരണം, നിർബന്ധിക്കൽ, ബലപ്രയോഗം, വഞ്ചനാപരമായ മാർഗ്ഗങ്ങൾ കൂടാതെ കൂട്ട പരിവർത്തനം' എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ട് 2021 ഡിസംബറിലാണ് കർണാടക നിയമസഭ ബിൽ അവതരിപ്പിച്ചത്.
തുടർന്ന് ഈ ബില്ല് പ്രാബല്യത്തിൽ കൊണ്ട് വരുത്തുന്നതിനായി 2022 മെയ് 17-ന് കർണാടക ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടാണ് ഓർഡിനൻസിന് അനുമതി നൽകിയത്. ഓർഡിനൻസിന് ആറ് മാസത്തിനകം നിയമസഭയുടെ അംഗീകാരം ലഭിക്കണം അല്ലാത്ത പക്ഷം അത് പ്രാബല്യത്തിൽ വരില്ല.
തുടർന്ന്, പ്രാബല്യത്തിൽ വന്ന ഓർഡിനൻസിന് പകരമായി സെപ്തംബറിൽ ബിൽ അവതരിപ്പിക്കുകയും നിയമനിർമ്മാണ കൗൺസിൽ ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, ബില്ലിനെ കോൺഗ്രസ് എംഎൽഎമാരും ക്രിസ്ത്യൻ സമുദായ നേതാക്കളും ശക്തമായി എതിർത്തു.
ഈ വർഷം മേയിൽ കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് ഇപ്പോൾ മതപരിവർത്തന നിരോധന നിയമം പിൻവലിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Post a Comment