ഡബ്ല്യുടിസി ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ട്രാവിസ് ഹെഡ്

(www.kl14onlinenews.com)
(Jun-08-2023)

ഡബ്ല്യുടിസി ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ട്രാവിസ് ഹെഡ്

ലക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായി ഓസീസ് താരം ട്രാവിസ് ഹെഡ്. ലണ്ടനിലെ ഓവലിൽ നടന്ന ഡബ്ല്യുടിസി 2023 ഫൈനലിന്റെ ഒന്നാം ദിനത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യയ്ക്ക് എതിരെ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ച ഹെഡ് വെറും 106 പന്തിൽ അതിവേഗ സെഞ്ച്വറി നേടി.

2021ലെ ഡബ്ല്യുടിസിയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ രണ്ട് ബാറ്റർമാർ മാത്രമാണ് അമ്പത് റൺസ് പിന്നിട്ടത്. പ്രഥമ സീസൺ ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. അന്ന് ആദ്യ ഇന്നിംഗ്‌സിൽ ഡെവൺ കോൺവേ ഫിഫ്റ്റി നേടിയപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ കെയ്ൻ വില്യംസൺ ഫിഫ്റ്റി നേടി. 2021 ഡബ്ല്യുടിസി ഫൈനലിൽ ആദ്യ ഇന്നിംഗ്‌സിൽ 49 റൺസെടുത്ത അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഇന്ത്യയ്‌ക്കെതിരായ ട്രാവിസ് ഹെഡിന്റെ ആദ്യ ടെസ്‌റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും (എവേ) കൂടിയാണിത്, വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള തന്റെ ഉദ്ദേശ്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചു. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളാണ് ഹെഡ്. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി മധ്യനിരയിൽ നങ്കൂരമിട്ട് കളിച്ച താരം, 2022ൽ 2 സെഞ്ച്വറികളും 3 അർധസെഞ്ചുറികളും നേടി. കഴിഞ്ഞ വർഷം 10 ടെസ്‌റ്റുകളിൽ നിന്ന് 655 റൺസാണ് ഹെഡ് നേടിയത്.

അതേസമയം, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് എതിരെ മികച്ച നിലയിലാണ്. 3 വിക്കറ്റ് നഷ്‌ടത്തിൽ 76 എന്ന നിലയിൽ നിൽക്കെ ഒരുമിച്ച സ്‌റ്റീവ്‌ സ്‌മിത്തും, ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 292 എന്ന നിലയിലാണ്.

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായി ഓസീസ് താരം ട്രാവിസ് ഹെഡ്. ലണ്ടനിലെ ഓവലിൽ നടന്ന ഡബ്ല്യുടിസി 2023 ഫൈനലിന്റെ ഒന്നാം ദിനത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യയ്ക്ക് എതിരെ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ച ഹെഡ് വെറും 106 പന്തിൽ അതിവേഗ സെഞ്ച്വറി നേടി.

2021ലെ ഡബ്ല്യുടിസിയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ രണ്ട് ബാറ്റർമാർ മാത്രമാണ് അമ്പത് റൺസ് പിന്നിട്ടത്. പ്രഥമ സീസൺ ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. അന്ന് ആദ്യ ഇന്നിംഗ്‌സിൽ ഡെവൺ കോൺവേ ഫിഫ്റ്റി നേടിയപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ കെയ്ൻ വില്യംസൺ ഫിഫ്റ്റി നേടി. 2021 ഡബ്ല്യുടിസി ഫൈനലിൽ ആദ്യ ഇന്നിംഗ്‌സിൽ 49 റൺസെടുത്ത അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഇന്ത്യയ്‌ക്കെതിരായ ട്രാവിസ് ഹെഡിന്റെ ആദ്യ ടെസ്‌റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും (എവേ) കൂടിയാണിത്, വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള തന്റെ ഉദ്ദേശ്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചു. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളാണ് ഹെഡ്. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി മധ്യനിരയിൽ നങ്കൂരമിട്ട് കളിച്ച താരം, 2022ൽ 2 സെഞ്ച്വറികളും 3 അർധസെഞ്ചുറികളും നേടി. കഴിഞ്ഞ വർഷം 10 ടെസ്‌റ്റുകളിൽ നിന്ന് 655 റൺസാണ് ഹെഡ് നേടിയത്.

അതേസമയം, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് എതിരെ മികച്ച നിലയിലാണ്. 3 വിക്കറ്റ് നഷ്‌ടത്തിൽ 76 എന്ന നിലയിൽ നിൽക്കെ ഒരുമിച്ച സ്‌റ്റീവ്‌ സ്‌മിത്തും, ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയാണ്. ഇന്നലെ കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 2
327 എന്ന നിലയിലാണ്.

Post a Comment

Previous Post Next Post