(www.kl14onlinenews.com)
(June-25-2023)
മലപ്പുറം: എംഎസ്എഫിന്‍റെ ചരിത്രത്തില്‍ ആദ്യമായ സംസ്ഥാന നേതൃ നിരയിലേക്ക് മൂന്ന് വനിതകള്‍. ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി നിയോഗിച്ചത്. ഇതാദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്.
ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്. എംഎസ്എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷയാണ് അയിഷ ബാനു.
Post a Comment