(www.kl14onlinenews.com)
(June-27-2023)
മേൽപറമ്പ: ദീർഘകാലം ചന്ദ്രഗിരി ഹയർ സെക്കറണ്ടറി സ്കൂളിൽ സേവനം ചെയ്ത് വന്നിരുന്ന ഹെഡ് മിസ് ഉഷാകുമാരി, മേരി ടീച്ചർ, വീണ ടീച്ചർ എന്നിവർ അദ്ധ്യാപിക സേവന ജീവിതത്തിൽനിന്നും വിട വാങ്ങുന്നതുമായി ബന്ധപ്പെട്ട് പിടിഎ - എസ് എം സി , സ്റ്റാഫ് കൗൺസിൽ എന്നിവർ സംയുക്തമായി യാത്രയയപ്പ് നൽകി.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി അദ്ധ്യാപിക ജീവിതത്തിലെ അനുഭങ്ങളിലൂടെ തിരിഞ്ഞ് നോക്കുമ്പോൾ, അദ്ധ്യാപനം എന്നത് ഒരു തൊഴിലായല്ല അനുഭവപ്പെട്ടതെന്നും, ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലെ പാഠങ്ങളായിരുന്നു അനുഭവമായി തീർന്നതെന്നും, താൻ പഠിപ്പിച്ച വിദ്യാർത്ഥിയുടെ മക്കളെയും, പേരകുട്ടികളെ പോലും പഠിപ്പിക്കാൻ കഴിഞ്ഞു എന്നതിന് പുറമെ തന്റെ കുട്ടികളെക്കാൾ അധികം തന്റെ വിദ്യാർത്ഥികളെ പഠിക്കാൻ പ്രേരണ നൽകാൻ ഒരു ശിക്ഷണത്തിന്റെ ഭാഗമായി ഒന്ന് പിച്ചിയതിന്റെ പേരിൽ ഒറ്റപ്പെട്ട ചില രക്ഷിതാക്കൾ ശകാര വർഷവുമായി വന്നതും ഏറെ ഹൃദയസ്പർശിയായി ടീച്ചർമാർ മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി.
മുഹമ്മദ് കോളിയടുക്കം, സ്വാഗതമാശംസിച്ചു നസീർ കെവിടി അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ മാർജി, സൈഫുദ്ദീൻ കെ. മാക്കോട് ,ഹസ്സൻ കുട്ടി,ഹാരിസ് ചളയംകോട്, സലാം കൈനോത്ത് ,ഓമന , സുലോചന , ഫൗസിയ,താഹിറ, മുനി കടവത്ത് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീജ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു
إرسال تعليق