(www.kl14onlinenews.com)
(Jun-11-2023)
കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്.
രാവിലെ ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മേശവലിപ്പ് പൊളിച്ച് 20,000 രൂപ മോഷ്ടാവ് കൊണ്ട് പോയി.
സംഭവത്തിൽ ഉടമ ബഷീർ പാടത്തൊടി അത്തോളി പൊലിസിൽ പരാതി നൽകി. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ മോഷ്ടാവ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്. സിസിടിവി ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലൈം കിസ് നൽകിയും തിരികെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
إرسال تعليق