ഹൈക്കോടതി ഇടപെടല്‍ തിരിച്ചടിയല്ലെന്ന് സര്‍ക്കാര്‍; എഐ ക്യാമറ പിഴയീടാക്കല്‍ തുടരും

(www.kl14onlinenews.com)
(Jun-21-2023)

ഹൈക്കോടതി ഇടപെടല്‍ തിരിച്ചടിയല്ലെന്ന് സര്‍ക്കാര്‍; എഐ ക്യാമറ പിഴയീടാക്കല്‍ തുടരും

തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചെങ്കിലും ക്യാമറ വഴിയുള്ള പിഴയീടാക്കല്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി ഇടപെടല്‍ പദ്ധതിക്ക് തിരിച്ചടിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാര്‍ കമ്പനികള്‍ക്ക് കോടതി അനുമതിയില്ലാതെ പണം നല്‍കരുതെന്ന് മാത്രമാണ് ഹൈക്കോടതി പറഞ്ഞതെന്നാണ് ഗതാഗതവകുപ്പ് വിലയിരുത്തല്‍. എന്നാല്‍ സെപ്റ്റംബറില്‍ മാത്രമാണ് കരാര്‍ പ്രകാരം കമ്പനികള്‍ക്ക് പണം നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ക്യാമറകളുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും സർക്കാർ വിലയിരുത്തുന്നു.

പ്രവര്‍ത്തനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം 11,04,542 ആണ്. എന്നാല്‍ 49,198 പേര്‍ക്ക് മാത്രമാണ് നോട്ടിസ് അയച്ചത്.

Post a Comment

أحدث أقدم