(www.kl14onlinenews.com)
(June-25-2023)
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ആൺസുഹൃത്ത് പീഡിപ്പിച്ചു. പ്രതി ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) അറസ്റ്റിലായി. ശനിയാഴ്ച രാത്രിയാണു ക്രൂരപീഡനം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നു രാവിലെ യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു.
ഗുരുതര പരുക്കുകളേറ്റ പെൺകുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്. ശനിയാഴ്ച വൈകിട്ട് ടെക്നോപാർക്കിന് സമീപമുള്ള ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി യുവതി ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. തുടർന്ന് ഇവിടെയെത്തിയ കിരൺ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയും മർദിക്കുകയുമായിരുന്നു.
പിന്നീട് കഴക്കൂട്ടത്ത് കൃഷി ഓഫിസിന്റെ സമീപത്തുള്ള ഗോഡൗണിലെത്തിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഗോഡൗണിൽനിന്നു രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. ഇവരാണു പൊലീസിൽ വിവരം അറിയിച്ചത്.
إرسال تعليق