വേനലവധിക്ക് ശേഷം കുട്ടികള്‍ സ്‌കൂളുകളിലേക്ക്, ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷം കുരുന്നുകള്‍

(www.kl14onlinenews.com)
(Jun-01-2023)

വേനലവധിക്ക് ശേഷം കുട്ടികള്‍ സ്‌കൂളുകളിലേക്ക്, ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷം കുരുന്നുകള്‍
തിരുവനന്തപുരം: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലെത്തും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് 6,849 എല്‍പി സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3,128 ഹൈസ്‌കൂളുകളും 2,077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും 359 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാണ് ഉള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അണ്‍ എയ്ഡഡ് കൂടി ചേര്‍ക്കുമ്പോള്‍ 15,452 ആകും.

മലയന്‍കീഴ് ജി എല്‍ പി ബി സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കും.

നവാഗതര്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്യും.

ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷം കുരുന്നുകള്‍

മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുക. നാലുലക്ഷം കുട്ടികള്‍ ഒന്നാം ക്ളാസില്‍ ചേരുമെന്നാണ് ആദ്യ കണക്കുകള്‍. ആറരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഹയര്‍ ‍സെക്കന്‍ഡറിയില്‍ പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം മലയിന്‍കീഴിലെ ഗവര്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം നടക്കുക. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, മന്ത്രിമാരായ ആന്‍റണിരാജു, ജി.ആര്‍.അനില്‍ എന്നിവര്‍പങ്കെടുക്കും. രാവിലെ ഒന്‍പതു മണിക്കാണ് ചടങ്ങ്. ഗുണമേന്‍മയുള്ള പഠനം, ശുചിത്വ വിദ്യാലയം, ഹരിതവിദ്യാലയം, ലഹരിമുക്ത കേരളം എന്നിവയാണ് ഈ അധ്യന വര്‍ഷത്തെ പ്രധാന ലക്ഷ്യങ്ങള്‍.

Post a Comment

أحدث أقدم