(www.kl14onlinenews.com)
(Jun-06-2023)
മലബാറിലെ വിദ്യാർത്ഥികളോടുള്ള വിവേചനം,
കാസർകോട് :
മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം എസ് കെ എസ് എസ് എഫ്
കാസർക്കോട് : കാലങ്ങളായി മലബാർ ജില്ലകളിലെ വിദ്യാർത്ഥികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണ മെന്ന് എസ് കെ എസ് എസ് എഫ് കാസർക്കോട് മേഖല കമ്മിറ്റി പുതിയ ബസ്റ്ററ്റാന്റ് പരിസരത്ത് നടത്തിയ നൈറ്റ് മാർച്ച് ആവിശ്യപ്പെട്ടു കാലങ്ങളായി മലബാറിനോട് കടുത്ത അവഗണനയാണ് കാണിക്കുന്നത് നിരന്തരം ശ്രദ്ധയിൽ പെടുത്തീട്ടും നടപടിയുമുണ്ടായില്ല അധിക ബാച്ചുകൾ അനുവധിക്കാതെ പൊതുയോഗത്തിനുള്ള ആളെയും വെച്ച് എങ്ങനെയാണ അധ്യാപകർ ക്ലാസെടുക്കേണ്ടതന്ന് സംഗമം ഉദ്ഘാടനം ചെയ്ത എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇർഷദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു
മേഖല പ്രസിഡന്റ് ലത്തീഫ് കെല്ലമ്പാടി അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി അർഷാദ് മെഗ്രാൽ പുത്തൂർ സ്വാഗതം പറഞ്ഞു. ട്രന്റ് ജില്ലാ ചെയർമാൻ ജംഷീർ കടവത്ത് മുഖ്യപ്രഭാഷണം നടത്തി , സഹചാരി ജില്ലാ ചെയർമാൻ ഹാഫിള് റാഷിദ് ഫൈസി, അജാസ് കുന്നിൽ ,കബീർ അണങ്കൂർ . സലാം മൗലവി ചുടുവളപ്പിൽ ,ഫാറൂഖ് കടവത്ത്, മുനാസിൽ ഹിദായത്ത് നഗർ, സമദ് കൊല്ലമ്പാടി .സമദ് മൗലവി തയലങ്ങാടി , സജീർ ബെദിര, ശബീബ് അണങ്കൂർ
പ്രസംഗിച്ചു
ഫോട്ടൊ : SKSSF കാസർകോട് മേഖല കമ്മിറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ നൈറ്റ് മാർച്ച് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്യുന്നു
Post a Comment