(www.kl14onlinenews.com)
(Jun-16-2023)
ദോഹ: ക്രിക്കറ്റ് ആരാധകരുടെ കളിയാവേശം കൂട്ടാൻ ഗൾഫ് ടി20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിന് സെപ്റ്റംബറിൽ ഖത്തർ ആതിഥേയരാകും. ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റേതാണ് പ്രഖ്യാപനം. സെപ്റ്റംബർ 13 മുതൽ 23 വരെ നടക്കുന്ന ചാംപ്യൻഷിപ്പിന് ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ടീമുകൾ അണിനിരക്കും.
ഏഷ്യൻ ടൗണിലെ വെസ്റ്റ്-എൻഡ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. 9 രാജ്യങ്ങളിൽ മത്സരത്തിന്റെ തൽസമയ സംപ്രേഷണവും ഉണ്ടാകും. 10 ദിവസം നീളുന്ന ചാംപ്യൻഷിപ്പിൽ ആതിഥേയരായ ഖത്തറിന് പുറമെ യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മത്സരിക്കുന്നത്. 16 മത്സരങ്ങളാണ് നടക്കുന്നത്. മധ്യപൂർവ ദേശത്ത് ക്രിക്കറ്റിനോടുള്ള താൽപര്യം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകൾക്കുള്ള മികച്ച വേദികളിലൊന്നായി ഖത്തർ മാറുകയാണ്.
മാർച്ചിലാണ് വിരമിച്ച രാജ്യാന്തര താരങ്ങളുടെ ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ വിജയകരമായ ആതിഥേയത്വത്തിന് ഖത്തർ വേദിയായത്. ഏഷ്യൻ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ലജന്റ്‌സ് ലീഗും നടന്നത്. ഫിഫ ലോകകപ്പ് ആരവങ്ങൾക്ക് തൊട്ടുപിന്നാലെ ഗൾഫ് ടി20 ക്രിക്കറ്റ് ചാംപ്യൻഷിപ് ഉൾപ്പെടെ കൂടുതൽ ടൂർണമെന്റുകൾക്ക് വേദിയാകുന്നതിലൂടെ ക്രിക്കറ്റിന്റെ ഭൂപടത്തിലും മികച്ച സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം.
4 ഡിവിഷനുകളിലായി 71 ക്രിക്കറ്റ് ക്ലബുകളാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ളത്. പുരുഷ-വനിതാ ടീമുകളുമായി രാജ്യാന്തര ക്രിക്കറ്റ്
إرسال تعليق