ബിഹാറിൽ 1,710 കോടി രൂപ മുടക്കി നിർമാണത്തിലിരുന്ന പുതിയ പാലം ഗംഗയിൽ തകർന്നുവീണു– വീഡിയോ

(www.kl14onlinenews.com)

(Jun-04-2023)

ബിഹാറിൽ 1,710 കോടി രൂപ മുടക്കി നിർമാണത്തിലിരുന്ന പുതിയ പാലം ഗംഗയിൽ തകർന്നുവീണു– വീഡിയോ

പറ്റ്ന : ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്നത്.

2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു.

Post a Comment

Previous Post Next Post