(www.kl14onlinenews.com)
(Jun-21-2023)
തെരുവുനായ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരം; സുപ്രീംകോടതി, ജില്ലാ പഞ്ചായത്തിന്‍റെ ഹരജിയിൽ വാദം കേൾക്കുന്നത് ജൂലൈ 12ലേക്ക് മാറ്റി
ഡൽഹി :
മുഴപ്പിലങ്ങാട് പതിനൊന്നുവയസുകാരന്‍ നിഹാല്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സുപ്രീംകോടതി. അപകടകാരികളായതും, പേവിഷബാധ സംശയിക്കുന്നതുമായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. തെരുവുനായ വിഷയത്തിലുള്ള പ്രധാനഹര്‍ജികള്‍ക്കൊപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ അപേക്ഷയില്‍ അടുത്തമാസം 12ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അപേക്ഷയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. അടുത്തമാസം ഏഴിനകം മറുപടി സമര്‍പ്പിക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു.
إرسال تعليق