എൻഡോസൽഫാൻ ലിസ്റ്റിൽ ഒഴിവാക്കപ്പെട്ട 1031 പേരെ ലിസ്റ്റിൽ ഉൾപെടുത്തുക; സമര പ്രഖ്യാപനം ജൂൺ 30 ന് കാസർകോട് പുതിയ ബസ്റ്റാന്റ് 2023

(www.kl14onlinenews.com)
(Jun-18-2023)

എൻഡോസൽഫാൻ ലിസ്റ്റിൽ ഒഴിവാക്കപ്പെട്ട 1031 പേരെ ലിസ്റ്റിൽ ഉൾപെടുത്തുക; സമര പ്രഖ്യാപനം ജൂൺ 30 ന് കാസർകോട് പുതിയ ബസ്റ്റാന്റ്
കാസർകോട്:
2017 ഏപ്രിൽ മാസം 5 മുതൽ 9 വരെ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ 1905 എൻഡോസൾഫാൻ ദുരിതബാധിതരിൽ നിന്നും കാരണമില്ലാതെ ഒഴിവാക്കിയ 1031 പേർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്.

ഒന്നിലധികം ദുരിതബാധിതരുള്ള കുടുംബങ്ങളും ഇതിൽ കാണാം.

ചികിത്സ നൽകാൻ കഴിവില്ലാത്തതു കാരണം നിത്യദുരിതം അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. .
1031 പേരുടെയും വീടുകൾ കയറിയാൽ നിങ്ങൾക്കത് ബോദ്ധ്യമാകും.

എൻഡോസൾഫാൻ മൂലം ഉണ്ടായ ദുരന്തങ്ങൾ മറച്ചുവെക്കുക എന്ന മനുഷ്യത്വ വിരുദ്ധ നീക്കങ്ങളാണ് എണ്ണം കുറക്കുന്നതിന്റെ പിന്നിൽ.

ആയിരക്കണക്കിന് മനുഷ്യരെയും ലക്ഷക്കണക്കിന് ജീവജാലങ്ങളെ യും നിശ്ശബ്ദമായി കൊന്നൊടുക്കിയ വിഷക്കമ്പനികളെ സംരക്ഷിക്കുന്നതിന് ഏജന്റുമാർ സജീവമാണ്.
ഇതിനെ ചെറുത്തു തോല്പിക്കണം.

ഉത്തരവാദപ്പെട്ട ഡെപ്യൂട്ടി കലക്ടർ തന്നെ എൻഡോസൾഫാൻ ദുരിതബാധിതരെന്ന് ഉറപ്പിച്ചു പറയുന്നവരെ ഒഴിവാക്കിയത് നീതികേടാണ്.

തങ്ങളുടെതല്ലാത്ത തെറ്റു കൊണ്ട് തീരാ വേദന അനുഭവിക്കേണ്ടി വരുന്ന മനുഷ്യരോടൊപ്പം, അവർ നടത്തുന്ന പോരാട്ടങ്ങളിൽ നിങ്ങളുമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ

ചെയർപേഴ്സൺ
എം.കെ. അജിത കൺവീനർ
പി.ഷൈനി
എൻഡോസൾഫാൻ 1031 സമര സമിതി.

Post a Comment

Previous Post Next Post