(www.kl14onlinenews.com)
(29-May-2023)
KL-14 മുനിസിപ്പൽ ഫീസ്റ്റാ 'സ്നേഹ സംഗമം 2' മുഖ്യാതിഥികളായി എ.അബ്ദുറഹിമാനും അഡ്വ.വി.എം മുനീറും പങ്കെടുത്തു
ദോഹ: കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന KL-14 മുനിസിപ്പൽ ഫീസ്റ്റയുടെ സമാപനമായ സ്നേഹ സംഗമം 2 തുമാമയിലെ കെഎംസിസി ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ മുഖ്യാതിഥികളായി മുസ്ലിംലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹിമാനും കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറും പങ്കെടുത്തു.
വ്യതസ്ത രീതിയിൽ സംഘടിപ്പിച്ച സംഗമത്തിൽ കണക്റ്റിംഗ് വിത്ത് ലീഡേർസ് എന്ന സെഷനിൽ പ്രവർത്തകരുമായി പാർട്ടിയുടെ നഗരസഭ വികസനത്തെ കുറിച്ചും മുഖ്യാതിഥികൾ സംവദിച്ചു. പരിപാടിയിൽ
ജില്ലാ മണ്ഡലം നേതാക്കൾക്കുള്ള സ്വീകരണവും, ഫീസ്റ്റയുടെ ഭാഗമായി നടന്ന വിവിധ തരം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
പ്രസിഡന്റ് ഫൈസൽ ഫില്ലിയുടെ അദ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാബിത്ത് തുരുത്തി സ്വാഗതം ആശംസിച്ചു. ഡോ.എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീർ മുഖ്യാതിഥികൾക്കുള്ളb ഉപഹാരം കൈമാറി. ആദംകുഞ്ഞി തളങ്കര, ഷഫീഖ് ചെങ്കളം, ഷാക്കിർ കാപ്പി, അഷ്റഫ് കുളത്തുങ്കര, നുഹ്മാൻ അബ്ദുല്ല, ജാഫർ പള്ളം, ബഷീർ സ്രാങ്ക്, അഷ്റഫ് ഇറാനി, മഹ്ഫൂസ്, ശംനാസ് തളങ്കര, അസീബ് തളങ്കര, അബ്ദുല്ല ത്രീസ്റ്റാർ, ഹാരിസ് പി.എസ്, റഷീദ് ഹസൻ, അൽതാഫ്, ശഹസാദ്, ഖലീൽ ഉംബാബ് എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
إرسال تعليق