പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

(www.kl14onlinenews.com)
(25-May-2023)

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം
തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 3,12,005 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.92ശതമാനം കുറവുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

സയൻസിന് 87.31 ശതമാനവും കൊമേഴ്സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവുമാണ് വിജയശതമാനം. ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.


28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.
വൈകീട്ട് നാലുമണിയോടെ http://www.keralaresult.nic.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresult.kerala.gov.in, http://www.result.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.

Post a Comment

Previous Post Next Post