പ്രധാനമന്ത്രിയുടെ വിദേശപര്യടനം ഇന്നു മുതല്‍; ജപ്പാനും ഓസ്‌ട്രേലിയയും സന്ദര്‍ശിക്കും, ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും

(www.kl14onlinenews.com)
(19-May-2023)

പ്രധാനമന്ത്രിയുടെ വിദേശപര്യടനം ഇന്നു മുതല്‍; ജപ്പാനും ഓസ്‌ട്രേലിയയും സന്ദര്‍ശിക്കും, ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: വിദേശപര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ജപ്പാന്‍, ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ജപ്പാനിലെ ഹിറോഷിമയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനില്‍ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസിഫിക് ഐലന്റ്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പ്രവാസികള്‍ മോദിക്കൊരുക്കുന്ന സ്വീകരണത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പങ്കെടുക്കും.

Post a Comment

Previous Post Next Post