രഹസ്യവിവരം ലഭിച്ചു, റെയ്ഡ്; കൃത്രിമ നിറം കലർത്തിയ 600 കിലോ തേയില പിടിച്ചു

(www.kl14onlinenews.com)
(11-May-2023)

രഹസ്യവിവരം ലഭിച്ചു, റെയ്ഡ്; കൃത്രിമ നിറം കലർത്തിയ 600 കിലോ തേയില പിടിച്ചു
കാസർകോട് :ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ മായം കലർത്തിയ തേയില വ്യാപകമായി വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ സ്പെഷൽ ടാസ്ക് ഫോഴ്സ് ജില്ലയിൽ പരിശോധന നടത്തി.

സീതാംഗോളി, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 600 കിലോയോളം മായം കലർന്ന തേയില പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ കൃത്രിമ നിറം കണ്ടെത്തിയതിനെ തുടർന്ന് തേയിലയുടെ 3 സാംപിളുകൾ കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.

പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നിർമാതാക്കൾക്കും വിതരണക്കാർക്കും എതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കും. സ്പെഷൽ ടാസ്ക് ഫോഴ്സ് തലവൻ എറണാകുളം ഡപ്യൂട്ടി കമ്മിഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ടാസ്ക് ഫോഴ്സ് അംഗങ്ങളായ അസിസ്റ്റന്റ് കമ്മിഷണർ എസ്.അജി, ഫുഡ്‌ സേഫ്റ്റി ഓഫിസർമാരായ സക്കീർ ഹുസൈൻ, ജോസഫ് കുര്യാക്കോസ്, ഓഫിസ് ജീവനക്കാരൻ വി.കെ.സിനോജ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم