6 മാസം വിദേശത്തു കഴിഞ്ഞ് തിരിച്ചെത്താൻ അബുദാബി വീസക്കാർക്ക് 60 ദിവസ കാലാവധി വേണം

(www.kl14onlinenews.com)
(03-May-2023)

6 മാസം വിദേശത്തു കഴിഞ്ഞ് തിരിച്ചെത്താൻ അബുദാബി വീസക്കാർക്ക് 60 ദിവസ കാലാവധി വേണം
അബുദാബി: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിഞ്ഞ അബുദാബി വീസക്കാർക്ക് തിരിച്ച് എത്തണമെങ്കിൽ വീസാ കാലാവധി 60 ദിവസമെങ്കിലും ഉണ്ടായിരിക്കണമെന്ന് ഐസിപി. കാലപരിധി ഇല്ലാത്ത വീസക്കാരുടെ റിട്ടേൺ പെർമിറ്റ് അപേക്ഷ സ്വീകരിക്കില്ല. ഇത്തരക്കാരോട് വീസ റദ്ദാക്കി പുതിയ വീസ എടുക്കാനാണ് നിർദേശം. ഇതേസമയം ദുബായ് വീസക്കാർക്ക് ഒരു ദിവസത്തെ കാലാവധി ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കും.

നടപടിക്രമങ്ങൾ

6 മാസത്തിനു ശേഷം യുഎഇയിലേക്കു വരണമെങ്കിൽ ഐസിപി വെബ്സൈറ്റിലൂടെ റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വൈകിയതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി ഹാജരാക്കണം. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പോയതെങ്കിൽ ‍ഡോക്ടറുടെയോ സ്കൂളിന്റെയോ കത്താണ് ഹാജരാക്കേണ്ടത്. റീ എൻട്രി പെർമിറ്റിന് 445 ദിർഹമാണ് നിരക്ക്. കൂടാതെ വൈകിയ ഓരോ മാസത്തിനും 100 ദിർഹം വീതം അടയ്ക്കുകയും വേണം. ടൈപ്പിങ് സെന്റർ മുഖേനയും റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം.

റീ എൻട്രിയിൽ വരുന്നവരുടെ പാസ്പോർട്ടിന് 3 മാസത്തെയും പുതിയ വീസയിൽ വരുന്നവരുടെ പാസ്പോർട്ടിന് 6 മാസത്തെയും കാലാവധി ഉണ്ടായിരിക്കണം. കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ പാസ്പോർട്ട് പുതുക്കാനും അവസരമുണ്ട്.

Post a Comment

أحدث أقدم