നെല്ലിക്കട്ട ലയൺസ് ക്ലബ്ബിന് ഗ്ലോബൽ മൈൽ സ്റ്റോൺ അവാർഡ്

(www.kl14onlinenews.com)
(31-May-2023)

നെല്ലിക്കട്ട ലയൺസ് ക്ലബ്ബിന് ഗ്ലോബൽ മൈൽ സ്റ്റോൺ അവാർഡ്
കാസർകോട്: ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318 ഏർപ്പെടുത്തിയ ഗ്ലോബൽ ആക്ഷൻ ടീം മൈൽ സ്റ്റോൺ അവാർഡിന് നെല്ലിക്കട്ട ലയൺസ് ക്ലബ്ബ്‌ തെരെഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിൽ കൂടുതൽ മെമ്പർമാരെ ചേർത്തു കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം ലഭിക്കുന്നത്.
ഷൊർണുർ ചെറുതുരുത്തിയിൽ വെച്ചു നടന്ന മൾട്ടിപ്പിൾ കൺവെൻഷനിൽ വെച്ച് മണപ്പുറം ഫൌണ്ടേഷൻ ചെയർമാൻ വി പി നന്ദകുമാറിൽ നിന്നും
ക്ലബ്ബ്‌ പ്രസിഡണ്ട് ഇ. അബ്ദുള്ളക്കുഞ്ഞി അവാർഡ് ഏറ്റുവാങ്ങി.
മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ കീഴിൽ കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ചതാണ് നെല്ലിക്കട്ട ലയൺസ് ക്ലബ്ബ്‌.

Post a Comment

أحدث أقدم