മുസ്‌ലിം ലീഗ് ഉൾപ്പെടെ പാർട്ടികളെ നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

(www.kl14onlinenews.com)
(01-May-2023)

മുസ്‌ലിം ലീഗ് ഉൾപ്പെടെ പാർട്ടികളെ നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മുസ്‌ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹരജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു.
തീവ്ര ഹിന്ദുത്വ വാദിയും വി​ദ്വേഷ പ്രചാരകനുമായ മാറിയ മുൻ യു.പി ശിയാ വഖഫ് ​ബോർഡ് ചെയർമാൻ വസീം റിസ്‍വിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. ബി.​ജെ.​പി വ​ക്താ​വ് കൂ​ടി​യാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഗൗ​ര​വ് ഭാ​ട്ടി​യ ആ​ണ് റി​സ്‍വി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എമ്മിന് മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലാണ് ഹാ​ജ​രാ​യത്. ഇ​തേ ആ​വ​ശ്യ​ത്തി​ന് സമാന ഹരജി ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ.​കെ. വേ​ണു​ഗോ​പാൽ ചൂണ്ടിക്കാട്ടി. ഇതിനാൽ ഹരജി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരജി പിൻവലിക്കാമെന്നാണ് ഹരജിക്കാരൻ പറയുന്നതെന്ന് ജസ്റ്റിസ് ഷാ മറുപടി നൽകി.

മ​ത​നാ​മ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന ബി.​ജെ.​പി അ​ട​ക്ക​മു​ള്ള നി​ര​വ​ധി പാ​ർ​ട്ടി​ക​ളു​ടെ പ​ട്ടി​ക ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രെ​യും ഈ ​കേ​സി​ൽ ക​ക്ഷി​ക​ളാ​ക്ക​ണ​മെ​ന്നും മ​ത​ചി​ഹ്ന​മാ​യ താ​മ​ര ഉ​പ​യോ​ഗി​ക്കു​ന്ന ബി.​ജെ.​പി അ​തി​ലൊ​രു ക​ക്ഷി​യാ​ണെ​ന്നും മാർച്ചിൽ ഹരജി പരിഗണിച്ചപ്പോൾ മു​സ്‍ലിം ലീ​ഗി​ന് വേ​ണ്ടി ഹാ​ജ​രാ​യ മുതിർന്ന അഭിഭാഷകൻ ദു​ഷ്യ​ന്ത് ദ​വെ ബോ​ധി​പ്പി​ച്ചിരുന്നു.

ഹരജിയിലെ ആവശ്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് ചോദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളിൽ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്നായിരുന്നു കമീഷന്‍റെ മറുപടി.

Post a Comment

Previous Post Next Post