കര്‍ണാടക മുഖ്യമന്ത്രിയെ ഇന്നുരാത്രി പ്രഖ്യാപിക്കും; സിദ്ധരാമയ്യയും ഡി.കെയും ഡല്‍ഹിയിലേക്ക്

(www.kl14onlinenews.com)
(15-May-2023)

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്നുരാത്രി പ്രഖ്യാപിക്കും; സിദ്ധരാമയ്യയും ഡി.കെയും ഡല്‍ഹിയിലേക്ക്
കര്‍ണാടക മുഖ്യമന്ത്രിയെ എ.ഐ.സി.സി ഇന്നുരാത്രി പ്രഖ്യാപിക്കും. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡല്‍ഹിയിലെത്തും. ‍ഡി.കെ.ശിവകുമാര്‍ ബെംഗളൂരുവില്‍ എം.എല്‍.എമാരെ കാണുന്നു.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് ഖര്‍ഗെയ്ക്ക് നല്‍കും.

സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടിയതോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഇന്ന് ദേശീയ തലസ്ഥാനത്ത് പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരും മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്ന് നിരീക്ഷകരും ഇന്ന് ഡല്‍ഹിയിലെത്തും. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ ജനറല്‍ സെക്രട്ടറി ദീപക് ബവാരിയ, നിലവിലെ ജനറല്‍ സെക്രട്ടറി ഭന്‍വര്‍ ജിതേന്ദ്ര സിംഗ് എന്നിവരെയാണ് എഐസിസി കര്‍ണാടകയിലെ മേല്‍നോട്ടത്തിനായി നിയോഗിച്ചിരിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിക്കുമ്പോള്‍, ഡികെ ശിവകുമാറിനെയാണ് വൊക്കലിഗ സമുദായം പിന്തുണക്കുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 16 ശതമാനത്തോളം വൊക്കലിഗകളാണ്. ലിംഗായത്തുകള്‍ക്ക് ശേഷം സ്വാധീനമുള്ളതും ഏറ്റവും കൂടുകലാളുകളുളള രണ്ടാമത്തെ ജാതിയുമാണ് ഇവര്‍.

Post a Comment

أحدث أقدم