കേന്ദ്രത്തിന്റെ വിലക്ക്: യുഎഇയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ല, ഉദ്യോഗസ്ഥരെ അയക്കാൻ സർക്കാർ

(www.kl14onlinenews.com)
(04-May-2023)

കേന്ദ്രത്തിന്റെ വിലക്ക്: യുഎഇയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ല, ഉദ്യോഗസ്ഥരെ അയക്കാൻ സർക്കാർ
കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചത്. അതേസമയം കേന്ദ്രസർക്കാർ സന്ദർശനാനുമതി നൽകില്ലെന്ന് ഉറപ്പായതോടെ യുഎഇയിൽ മുഖ്യമന്ത്രിയ്ക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

മെയ് ഏഴിന് യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രിയ്ക്കായി രണ്ട് സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മെയ് ഏഴിന് വൈകുന്നേരം അബുദാഹിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികൾ. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ ആദ്യമായിട്ടാണ് യുഎഇയിൽ എത്തുന്നത്.

Post a Comment

Previous Post Next Post