പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

(www.kl14onlinenews.com)
(18-May-2023)

പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കോടികള്‍ മുടക്കി പണിത പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നാല് നില മന്ദിരത്തില്‍ ആയിരത്തോളം എംപിമാര്‍ക്ക് താമസിക്കാനാകും. നേരത്തെ, മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒമ്പത് വര്‍ഷം മുമ്പ്, 2014 മെയ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും മാര്‍ഷലുകള്‍ക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും. 2020 ഡിസംബറില്‍ പ്രധാനമന്ത്രി മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്.

Post a Comment

Previous Post Next Post