കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം, രണ്ട് പേർ പൊലീസ് പിടിയിൽ

(www.kl14onlinenews.com)
(07-May-2023)

കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം, രണ്ട് പേർ പൊലീസ് പിടിയിൽ
കൊച്ചി: ആലുവയില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശി റ്റിജിന്‍, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവര്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. ഓട്ടോറിക്ഷ കാറില്‍ ഉരസിയത് ചോദ്യം ചെയ്ത കാര്‍ യാത്രികരായ രണ്ട് യുവാക്കളെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്തായിരുന്നു സംഭവം. കാര്‍ യാത്രികരായ നസീഫ്, ബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവാക്കള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Post a Comment

Previous Post Next Post