പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്: രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(21-May-2023)

പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്: രാഹുൽ ഗാന്ധി
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയല്ല ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്പീക്കർ ഓം ബിർള ഈ ആഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതായും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ക്ഷണം നൽകിയതായും മെയ് 18 ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാക്കളിൽ നിന്ന് ആക്ഷേപമുയർത്തി. നിയമസഭയുടെ തലവനാണ് ഉദ്ഘാടനം നിർവഹിക്കേണ്ടത്, സർക്കാരിന്റെ തലവനല്ലെന്ന് വിമർശകർ വാദിച്ചു.

ഈ സുപ്രധാന ദൗത്യത്തിന് ലോക്സഭാ സ്പീക്കറെയും രാജ്യസഭാ ചെയർമാനെയും തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചിരുന്നു. പാതു പണം കൊണ്ടാണ് നിർമ്മിച്ചതെന്നും സ്വകാര്യ ഫണ്ടിൽ നിന്ന് സ്‌പോൺസർ ചെയ്തത് പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സവർക്കറുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ഉദ്ഘാടനമെന്ന് തൃണമൂൽ എംപി സുഖേന്ദു ശേഖർ റേ ട്വീറ്റിൽ അഭിപ്രായപ്പെട്ടു.'26 നവംബർ 2023 - രാഷ്ട്രത്തിന് പാർലമെന്ററി ജനാധിപത്യം സമ്മാനിച്ച ഇന്ത്യൻ ഭരണഘടന അതിന്റെ 75-ാം വർഷത്തിലേക്ക് ചുവടുവെക്കും, അത് പുതിയ സൻസദ് ഭവന്റെ ഉദ്ഘാടനത്തിന് യോജിച്ചതായിരിക്കും. എന്നാൽ അത് സവർക്കറുടെ ജന്മദിനമായ മെയ് 28-ന് നടക്കും.' റേ ഒരു ട്വീറ്റിൽ കുറിച്ചു.

Post a Comment

أحدث أقدم