(www.kl14onlinenews.com)
(30-May-2023)
ബോവിക്കാനം: ബാവിക്കര ജിഎൽപി സ്കൂളിൽ വിദ്യാർത്ഥി കൾക്ക് പിടിഎകമ്മിറ്റി യും അധ്യാപകരും സംയുക്തമായി സ്കൂൾ ബാഗും കുടയും നൽകി. പഞ്ചായത്ത് ത്തരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത് വിതരണോൽഘടനം നിർവ്വഹിച്ചു.
പിടി എ.വൈസ് പ്രസിഡന്റ് അബ്ദുൽ കാദർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എബി.കുട്ടിയാനം മുഖ്യാതിഥിയായി സംബന്ധിച്ചു. ഹെഡ്‌മിസ്റ്റർ രമദേവി സ്വാഗതം പറഞ്ഞു. അധ്യാപകരായ സവാദ്, രേഷ്മ,സാജിദ,പി ടി എ ഭാരവാഹികളായ ബഷീർ ബികെ, ഉസ്മാൻ പള്ളിക്കൽ, അബ്ദുൽ റഹ്‌മാൻ, ഗ്രീൻ സ്റ്റാർ പ്രസിഡന്റ് കബീർ മെട്രോ, മദർ
പിടിഎ.പ്രസിഡന്റ് റസിയ പ്രസംഗിച്ചു.
Post a Comment