കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം; മരിച്ചവരില്‍ നാലുദിവസം പ്രായമായ കുഞ്ഞും; അപകടത്തിനു കാരണം കെഎസ്ആര്‍ടിസിയുടെ അമിത വേഗത

(www.kl14onlinenews.com)
(18-May-2023)

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം; മരിച്ചവരില്‍ നാലുദിവസം പ്രായമായ കുഞ്ഞും; അപകടത്തിനു കാരണം കെഎസ്ആര്‍ടിസിയുടെ അമിത വേഗത

തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആർ ടി സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുദിവസം പ്രായമായ കു‌ഞ്ഞുൾപ്പെടെ മൂന്നുപേർ മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9മണിയോടെയാണ് അപകടം നടന്നത്. മുഴിത്തിരിയാവട്ടത്തെ കൊടുവളവിലാണ് അപകടം.

വർക്കല മണമ്പൂർ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുനിൽ, ശോഭ, നവജാത ശിശു എന്നിവരാണ് മരിച്ചത്. മണമ്പൂർ കാരൂർക്കോണം സ്വദേശിയായ മഹേഷ് ഭാര്യ അനുവിന്റെ പ്രസവശേഷം എസ് എ ടി ആശുപത്രിയിൽ നിന്നും മടങ്ങവെയാണ് ബസുമായി കൂട്ടിയിടിച്ചത്.

ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് വർക്കലയിലേക്ക് പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിശ്ശേഷം തകർന്നു നാട്ടുകാർ എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

Previous Post Next Post