അര മണിക്കൂർ നീണ്ട കൂടിക്കാഴ്ച! വസതിയിലെത്തി മമത ബാനർജിയെ കണ്ട് സൽമാൻ ഖാൻ 2023

അര മണിക്കൂർ നീണ്ട കൂടിക്കാഴ്ച! വസതിയിലെത്തി മമത ബാനർജിയെ കണ്ട് സൽമാൻ ഖാൻ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് നടൻ സൽമാൻ ഖാൻ. കൊൽക്കത്തയിലെ കാളിഘട്ടിലെ വസതിയിലെത്തിയാണ് കണ്ടത്. ഇരുവരുടേയും കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നതായി അധികൃതർ അറിയിച്ചു.
,
ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്ബിന്റെ വിപുലമായ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് താരം എത്തിയത്. സൽമാനെ കാണാൻ വൻ ജനാവലിയായിരുന്നു തടിച്ചു കൂടിയത്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ താമസിച്ചിരുന്ന ഹോട്ടലിലും മറ്റും കനത്ത സുരക്ഷയായിരുന്നു നടന് ഒരുക്കിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ഭീഷണിയാണ് സൽമാൻ ഖാന് നേരെ ഉയരുന്നത്. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി നടനെതിരെ പരസ്യ ഭീഷണി മുഴക്കി രംഗത്ത് എത്തിയിരുന്നു. എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് താരത്തിന് നേരെ ഭീഷണി മുഴക്കിയത്.നിലവില്‍ പഞ്ചാബ് ജയിലിലാണ് ലോറന്‍സ് ബിഷ്ണോയിയുള്ളത്. വധഭീഷണിയെ തുടർന്ന് നടന് മുംബൈ പൊലീസ് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post