പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ മരിച്ചനിലയില്‍

(www.kl14onlinenews.com)
(16-May-2023)

പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ മരിച്ചനിലയില്‍

കാസർകോട് പ്ലസ് വൺ വിദ്യാർഥിനിയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകൾ പ്രണമ്യ (16) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45നാണ് വീടിനോട് ചേർന്ന കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കയർ മറിച്ച് മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെർള വാണിനഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ. മോനിഷ, പ്രനീഷ്.

Post a Comment

Previous Post Next Post