മൃതദേഹം ട്രോളി ബാഗില്‍ ഒളിപ്പിച്ചത് മൂന്നായി മുറിച്ച്; കൊണ്ടുപോയ കാറും കണ്ടെത്തി

(www.kl14onlinenews.com)
(26-May-2023)

മൃതദേഹം ട്രോളി ബാഗില്‍ ഒളിപ്പിച്ചത് മൂന്നായി മുറിച്ച്; കൊണ്ടുപോയ കാറും കണ്ടെത്തി
കോഴിക്കോട്ട് കൊല്ലപ്പെട്ട വ്യാപാരി സിദ്ദിഖിന്‍റെ മൃതദേഹം ബാഗിലാക്കി കൊണ്ടുപായ കാര്‍ കണ്ടെത്തി. മൃതദേഹമടങ്ങിയ ട്രോളി ബാഗുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയത് ഈമാസം 19ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷമാണ്. 3.09 നും 3.19നും ഇടയിലാണ് ബാഗുകള്‍ കാറില്‍ കയറ്റിയത്. ആദ്യം ഒരു ബാഗ് കയറ്റി. പിന്നീട് അടുത്ത ബാഗ് എത്തിക്കുകയായിരുന്നു. സിദ്ദിഖിന്‍റെ മൃതദേഹം ട്രോളി ബാഗില്‍ ഒളിപ്പിച്ചത് മൂന്നായി മുറിച്ച്. അട്ടപ്പാടി ചുരം വളവിലെ നീര്‍ച്ചാലില്‍ മൃതദേഹം വലിച്ചെറി‍ഞ്ഞത് 19ന് വൈകിട്ട് ഏഴുമണിക്ക് മുന്‍പാണെന്ന് കണ്ടെത്തി. മൃതദേഹവുമായി ഷിബിലിയും ഫര്‍ഹാനയും സിദ്ദിഖിന്‍റെ കാറിലാണ് അട്ടപ്പാടിയിലെത്തിയത്. സിദ്ദിഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക് എന്ന ചിക്കു എന്നിവര്‍ പിടിയിലായിട്ടുണ്ട്. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊല നടന്നതെന്നാണ് നിഗമനം.സിദ്ദിഖിന്‍റെ മൃതദേഹം ബാഗിലാക്കി കൊണ്ടുപായ കാര്‍ കണ്ടെത്തി. ഷിബിലിയും ഫര്‍ഹാനയും ചെന്നൈയിലാണ് പിടിയിലായത്. ട്രോളി ബാഗുകള്‍ കണ്ടെത്തിയ സ്ഥലത്ത് പ്രതി ആഷിക്കിനെ എത്തിച്ചു. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടലില്‍ പ്രതികള്‍ രണ്ടു റൂമുകള്‍ ബുക്ക് ചെയ്തിരുന്നുവെന്നാണ് സ്ഥിരീകരണം. ഹോട്ടലിലെ 3,4 നമ്പര്‍ റൂമുകളാണ് ബുക്ക് ചെയ്തത്. മൂന്നുദിവസമായി ഹോട്ടല്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post