സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫിസ് ഉള്‍പ്പെടുന്ന ബ്ലോക്കിൽ തീപിടിത്തം


(www.kl14onlinenews.com)
(09-May-2023)

സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫിസ് ഉള്‍പ്പെടുന്ന ബ്ലോക്കിൽ തീപിടിത്തം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മൂന്നാം നിലയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ തീപിടിത്തം. ഇന്ന് 7 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 15 മിനിട്ടനകം ഫയർ ഫോഴ്സ് എത്തി തീയണച്ചു. ഫയലുകളൊന്നും കത്തിയില്ലെന്നാണ് പൊലീസിന്റെ മറുപടി.

ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് മന്ത്രി രാജീവ് പിന്നീട് പ്രതികരിച്ചു. ഓഫിസിൽ ഉള്ളത് ഇ–ഫയലുകളാണെന്നും റോഡിലെ ക്യാമറ സംബന്ധിച്ച ഫയലുകൾ ഒന്നും ഓഫിസിൽ ഇല്ലെന്നും തീപിടിത്തതെക്കുറിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ജില്ലാ കലക്ടർ സ്ഥലത്തെത്തി സ്ഥിതികൾ വിലയിരുത്തി.

Post a Comment

Previous Post Next Post