മനുഷ്യ മനസ്സുകളെ ചേർത്ത് പിടിച്ചത് കെഎംസിസി- എ അബ്ദുൽ റഹ്‌മാൻ

(www.kl14onlinenews.com)
(28-May-2023)

മനുഷ്യ മനസ്സുകളെ ചേർത്ത് പിടിച്ചത് കെഎംസിസി- എ അബ്ദുൽ റഹ്‌മാൻ
ദോഹ :
കോവിഡ് കാലത്ത് മനുഷ്യ മനസ്സുകൾ അകലാൻ ശ്രമിച്ചപ്പോൾ ചേർത്ത് പിടിച്ചത് കെഎംസിസി പ്രസ്ഥാനമാണെന്നു മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ സെക്രട്ടറി എ അബ്ദു റഹ്‌മാൻ അഭിപ്രായപ്പെട്ടു .
ഹൃസ്യ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദു റഹ്‌മാൻ , മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് , കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ:വി മുനീർ എന്നിവർക്കുള്ള കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കർണ്ണാടകയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിന്റെ മതേതര നിലപാടുകളുടെ പ്രതികരണമാണ് കർണാടക ഇലക്ഷനിൽ പ്രതിഫലിച്ചത് എന്ന് കർണാടക ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന എ.കെ.എം അഷ്‌റഫ് എം എൽ എ അഭിപ്രായപ്പെട്ടു .ചടങ്ങിൽ ആരോഗ്യ സേവന രംഗത്ത് നിന്നും വിരമിച്ച നിസ്താർ പട്ടേൽ , മുഹമ്മദ് കുഞ്ഞി സൗത്ത് ചിത്താരി , ബഷീർ ചാലക്കുന്ന് എന്നിവരെ ആദരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് മൊയ്‌ദു ബേക്കലിന്റെ ഖിറാഹത്തോടെ ആരംഭിച്ച യോഗം ,ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം അദ്ധ്യക്ഷത വഹിച്ചു .പരിപാടിയിൽ സീനിയർ നേതാക്കന്മാരായ ഷാഫി ഹാജി , എംവി ബഷീർ ,കെ എസ് മുഹമ്മദ് കുഞ്ഞി , സാദിഖ് പാക്യാര , ജില്ലാ നേതാക്കന്മാരായ ആദം കുഞ്ഞി , നാസ്സർ കൈതക്കാട് , ഷാനിഫ് പൈക്ക ,മൊയ്‌ദു ബേക്കൽ,
സാദിഖ് കെ സി , അഷ്‌റഫ് ആവിയിൽ , സഗീർ ഇരിയ ,എന്നിവർ സംബന്ധിച്ചു , ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും , ജില്ലാ ട്രഷറർ സിദ്ദീഖ് മണിയൻപാറ നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم